Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

10. ഏലാകണാദികഷായം

ഏലാകണാദികഷായം

" ഏലാകണാമധുര നാഗര കാബ്ദവാശാ 

നിംബാമൃതാംബുദശമൂലശൃത: കഷായ:

ലാക്ഷാസിതാമധുകജീരകസമ്പ്രയുക്തോ

യക്ഷ്മാണമാശു വിനിഹന്തി മധുപ്രഗാഢ: "

                                                                (സഹസ്രയോഗം)


ഏലാ = ഏലത്തരി, കണാ = തിപ്പലി,  മധുകം = ഇരട്ടിമധുരം, നാഗരം = ചുക്ക്,

അബ്ദം = മുത്തങ്ങാക്കിഴങ്ങ്, വാശാ = ആടലോടകവേര്, നിംബം = വേപ്പിൻ തൊലി,

അമൃതാ = ചിറ്റമൃത്, അംബു = ഇരുവേലി, 

ദശമൂലം = കൂവളം, കുമിഴ്, പാതിരി, പയ്യാഴാന്ത, മുഞ്ഞ, ഓരില, മൂവില, വെൺവഴുതിന, ചെറുവഴുതിന ഇവയുടെ വേർ

Comments