Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

2. ധാന്യാമ്ലം (വെപ്പുകാടി)

ധാന്യാമ്ലം (വെപ്പുകാടി)

" അശീതിവാതരോഗേഷു ധാന്യാമ്ലം സുനിവേശയേത്

 ശുഭേ മുഹൂർത്ത നക്ഷത്ര സുഗ്രഹേ കലശം ന്യസേത്

 തസ്മിന്നേതാംശ്ച സംഭാരാൻ നിക്ഷിപേന്മതിമാൻ ഭിഷക് 

തണ്ഡുലസ്യ ദശപ്രസ്ഥം പൃഥുകസ്യ തഥൈവ ച 

കുലത്ഥസ്യ തഥാ ലാജാച്ചത്വാരിംശന്ന്യസേത് പുനഃ

 ആഢകം കംഗുബീജാനാം കോദ്രവസ്യ ച തണ്ഡുലാത് 

ചതുഷ്പ്രസ്ഥം ക്ഷിപേത് പശ്ചാത് ദ്വിപ്രസ്ഥം നാഗരസ്യ തു 

കാസം ദന്തശഠാലൂനാം ദീപ്യകം കുഡുബാഷ്ടകം 

ഉഷ്ണോദകസ്യ ദ്വിപ്രസ്ഥശതം ക്ഷിപ്ത്വാ തിരോദയേത് 

തസ്യ തദ്വദനം ബദ്ധ്വാ പരിതോഗ്നിം പ്രവർത്തയേത് 

ആസപ്തദിവസാദേവമഷ്ടമേ ദിവസേ പുനഃ 

ധാന്യാമ്ലമസ്മാദാകൃഷ്യ പുനരുഷ്ണോദകം ക്ഷിപേത് 

ആതുരഃ സ്നിഗ്ദ്ധസർവാംഗസ്തദാ തത്രാവഗാഹയേത് 

മാത്രാണാം ഷട്സഹസ്രാണി പരമഃ കാല ഉച്യതേ "

                                                                                                 (സഹസ്രയോഗം)  


ശുഭം = ശ്രേഷ്ഠമായത് 

മുഹൂർത്തം = സമയം

സുഗ്രഹേ= മുഹൂർത്ത രാശിയിൽ

കലശം = പാത്രം (കുടം)

സംഭാരങ്ങൾ = ഉപകരണങ്ങൾ

തണ്ഡുലം = ഉണക്കലരി,  ദശപ്രസ്ഥം = പത്തിടങ്ങഴി, പൃഥുകം = അവൽ. കുലത്ഥം = മുതിര.  ലാജം = മലര്,  ചത്വാരിംശത് = നാല്പത്, ആഢകം = നാലിടങ്ങഴി, കംഗുബീജം = തിനയരി, കോദ്രവം = വരക്,  പ്രസ്ഥം = ഇടങ്ങഴി, നാഗരം = ചുക്ക്,  കാസം = നാലിടങ്ങഴി,   ദന്തശാലു = ചെറുനാരങ്ങ,  ദീപ്യകം = അയമോദകം, കുഡിബാഷ്ടകം = 2 ഇടങ്ങഴി, ദ്വിശതം = ഇരുന്നൂറ്,  തദ്വദനം = അതിൻ്റെ വായ്, അവഗാഹനം ചെയ്ക = ഇറങ്ങി മുങ്ങിയിരിക്ക , സ്നിഗ്ദ്ധ സർവാംഗൻ = സർവാംഗം തൈലം പുരട്ടിയവൻ, ഷട്സഹസ്രം = ആറായിരം

Comments