Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

4. ആവിൽത്തോലാദികഷായം

ആവിൽത്തോലാദികഷായം

" ആവിൽത്തോൽ മലർ ചുക്കു വിഷ്ണുദയിതാ മുക്കാ കൊടിത്തൂവതൻ

 വേരും ചാരണയും കരിമ്പുമിവയൊട്ടൊപ്പിച്ചുകൊണ്ടങ്ങനെ 

 നാലൊന്നായ കഷായനീരിലളവേ മോർക്കഞ്ഞി മൂന്നാൾ കടി- 

ച്ചീടുന്നോർക്കു പനിപ്പതില്ല ഘനമായുണ്ടാകുമഗ്നേർബ്ബലം "

                                                                                                        (സഹസ്രയോഗം) 


ആവിൽത്തൊലി, മലര്, ചുക്ക്, വിഷ്ണുദയിത = വിഷ്ണുക്രാന്തി , 
ചാരണ = തഴുതാമവേർ (തമിഴാമഭേദം) , മുക്കാ = ത്രിഫലത്തോട്. കൊടിത്തൂവവേർ , കരിമ്പ് 

Comments