Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

3. ദ്രാക്ഷാദികഷായം

 ദ്രാക്ഷാദികഷായം

" ദ്രാക്ഷാമധൂകമധുക ലോധ്ര കാഷ്മര്യശാരിബാ:

മുസ്താമലകഹ്രീബേര പത്മകേസരപത്മകം

മൃണാളചന്ദനോശീരനീലോല്‌പലപരൂഷകം

ഫാണ്ടോ ഹിമോ വാ ദ്രാക്ഷാദിർജാതീകുസുമവാസിത:
 
യുക്തോ മധുസിതാലാജൈർജ്ജ യത്യനിലപിത്തജം

 ജ്വരം മദാത്യയം ഛർദ്ദിം മൂർച്ഛാം ദാഹം ശ്രമം ഭ്രമം 

ഊർദ്ധ്വഗം രക്തപിത്തഞ്ച പിപാസാം കാമിലാമപി "

                                                                                                (സഹസ്രയോഗം) 


ദ്രാക്ഷാ = മുന്തിരിങ്ങാപ്പഴം, മധൂകം = ഇലിപ്പക്കാതൽ, മധുകം = ഇരട്ടി മധുരം, ലോധ്രം = പാച്ചോറ്റിത്തൊലി, കാഷ്മര്യം = കുമിഴിന്റെ വേർ, 
ശാരിബാ = നറുനീണ്ടിക്കിഴങ്ങ്, മുസ്താ = മുത്തങ്ങക്കിഴങ്ങ്, 
ആമലകം = നെല്ലിക്കാത്തോട്, ഹ്രീബേരം = ഇരുവേലി, 
പത്മകേസരം = താമരയല്ലി, പത്മകം = പതിമുകം, മൃണാളം = താമരവളയം, ചന്ദനം = വെള്ളച്ചന്ദനം, ഉശീരം =  രാമച്ചം, നീലോല്പലം= കരിങ്കൂവളം.

Comments