Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

15. ഡാഡിമാദികഷായം

ഡാഡിമാദികഷായം

" ഡാഡിമത്വങ് നിശാചവ്യകണാമൂല പുനർന്നവൈ:

 പാഠായവാഷകാംഭോദവില്വജാതീഫലാന്വിതൈ:

സാജമോജൈഃ കൃതഃ ക്വാഥോ മധുമാൻ വാ പ്രഗേ ഹിത:

പാഠാർക്കരാഗസിദ്ധോ വാ പടുക്ഷൗദ്രസമന്വിത: "

                                                                            (സഹസ്രയോഗം)


ഡാഡിമത്വക് = താളിമാതളത്തോട്,നിശാ = വരട്ടുമഞ്ഞൾ,

ചവ്യം = കാട്ടുമുളകിൻ വേര്, കണാമൂലം = കാട്ടുതിപ്പലിവേര്,

പുനർന്നവം = തമിഴാമ വേര്, പാഠാ = പാടക്കിഴങ്ങ്, 

വില്വം = കൂവളത്തിൻ വേര്, ജാതീഫലം = ജാതി ക്കാ,

അജമോജം = അയമോദകം, പാഠാ = പാടക്കിഴങ്ങ്,

അർക്ക രാഗം = അക്ലാരിത്തേങ്ങാ, പടു =  ഇന്തുപ്പ്, ക്ഷൗദ്രം = തേൻ.

Comments