Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

20. നിശാകതകാദികഷായം

നിശാകതകാദികഷായം

" നിശാ കതക നെല്ലിക്കാ തെച്ചി പാച്ചോറ്റി ഭദ്രികാ 

ഏകനായകരാമച്ചമേഭിഃ ക്വാഥഃ പ്രമേഹഹാ "

                                                                                (സഹസ്രയോഗം)

നിശാ = വരട്ടുമഞ്ഞൾ, കതകം = തേറ്റാമ്പരൽ, നെല്ലിക്കാത്തോട്, 

തെച്ചി = തെച്ചിവേർത്തൊലി, പാച്ചോറ്റിത്തൊലി, ഭദ്രികാ = ചെറുള,

ഏകനായകം = പൊൻകുരണ്ടിവേർത്തൊലി, രാമച്ചം ഇവ കഷായം വച്ചു

സേവിക്ക. പ്രമേഹം ശമിക്കും.

Comments