Skip to main content

Featured

27. ഉള്ളിവെട്ടടുകാദി കഷായം

ഉള്ളിവെട്ടടുകാദികഷായം " ഉള്ളി വെട്ടടുക ചുക്കുഴിഞ്ഞവേരാവണക്കിനുടെവേർ കഷായമായ് സാവണക്കുരുവിനെണ്ണ സൈന്ധവം നീർകുടിക്കിൽ വൃഷണം ചുരുണ്ടുപോം "                                                                                                                                                                                                         ( സഹസ്രയോഗം ) ഉള്ളി = വെളുത്തുള്ളി (തൊലികളഞ്ഞ് ), വെട്ടടുക്= കഴട്...

23. വരണാദികഷായം

വരണാദികഷായം

" വരണസൈര്യകയുഗ്മശതാവരീദഹനമോരടവില്വാവിഷാണിക്കാ:

ദ്വിബൃഹതീ ദ്വികരഞ്‌ജജയാദ്വയം ബഹളപല്ലവദർഭരുജാകരാ: "

                                                                                                                            (സഹസ്രയോഗം )

വരണം = നീർമാതളത്തിൽ വേർ , സൈര്യകയുഗ്മം = കരിംകുറിഞ്ഞി വേരും

വെങ്കുറിഞ്ഞി വേരും, ശതാവരി = ശതാവരിക്കിഴങ്ങ് , 

ദഹനം = കൊടുവേലിക്കിഴങ്ങ്, മോരടം = പെരുംകുരുമ്പവേര് , 

വില്വം = കൂവളവേർ , വിഷാണികാ = ആട്ടുകൊട്ടപ്പാലവേര് , 

ദ്വിബൃഹതീ = ചെറുവഴുതിനവേരും വെൺവഴുതിന വേരും, 

ദ്വികരഞ്ജം = പുങ്കിൽതൊലിയും ആവിൽത്തൊലിയും , 

ജയാദ്വയം = മുഞ്ഞേവേരും കടുക്കാത്തോടും , ബഹളപല്ലവം = മുരിങ്ങത്തളിർ ,

ദർഭ = ദർഭവേര്, രുജാകരം = ചേർക്കുരു

Comments